ഞങ്ങളേക്കുറിച്ച്

കനിവ് കാൻസർ കെയർ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ നിർദ്ധന രോഗികൾക്ക് മരുന്ന്, താമസം, യാത്ര, ഭക്ഷണം തുടങ്ങി എല്ലാ മേഖലകളിലും ആവശ്യമായ സഹായം എത്തിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.

കാൻസർ സെന്ററിലെ പാവപ്പെട്ട രോഗികൾക്ക് സർക്കാർ പ്രതിവർഷം കോടിക്കണക്കിനു രൂപയുടെ സൗജന്യചികിൽസ നൽകുന്നുണ്ടെങ്കിലും പല നിർദ്ധന രോഗികളും താമസം, ഭക്ഷണം, യാത്ര എന്നിവയുടെ കാര്യത്തിൽ കടുത്ത സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . അതുമൂലം ഇവരിൽ പലർക്കും ചികിൽസ തന്നെ ഇടയ്ക്കു വച്ചു നിർത്തി പോകേണ്ട സാഹചര്യങ്ങളുണ്ടാവുകയും പതിവാണ്.

ശക്തിയേറിയ മരുന്നുകൾക്കൊപ്പം പോഷകമൂല്യമുള്ള ഭക്ഷണം കൂടി നൽകിയെങ്കിൽ മാത്രമേ കാൻസർ ചികിത്സ ഫലപ്രദമാവുകയുള്ളൂ.

കാൻസർ സെന്ററിലെ വാർഡുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ പകുതിയോളവും അതീവദരിദ്രരാണ്. ഇവർക്ക് ചികിൽസയോടൊപ്പം സൗജന്യ ഭക്ഷണം കൂടി നിലവിൽ ലഭ്യമാണ്. എന്നാൽ ഭക്ഷണം ലഭിക്കാൻ സർക്കാർ സംവിധാനങ്ങളില്ലാത്ത നൂറുകണക്കിന് വരുന്ന ഇവരുടെ കൂട്ടിരിപ്പുകാരും ഒ പി വിഭാഗത്തിൽ എത്തുന്ന നിർധന രോഗികളുമുണ്ട് .ഇവർക്ക് കനിവിന്റെ ആഭിമുഖ്യത്തിൽ ദിവസേന സൗജന്യ ഭക്ഷണം നൽകി വരുന്നു. സന്മനസുള്ള പൊതുജനങ്ങളുടെ സഹായം കൊണ്ടാണ് ഇത് നടന്നു പോരുന്നത്.

ദയവായി ഓർക്കുക. നാം ഒരോരുത്തരും വിവിധ ആഘോഷങ്ങൾക്കായി ചെലവാക്കുന്ന പണത്തിൽ ചെറിയൊരു പങ്ക് അർബുദ രോഗികളെ സഹായിക്കുവാൻ വേണ്ടി നീക്കിവയ്ക്കാൻ കഴിഞ്ഞാൽ അത് മഹത്തായൊരു ജീവകാരുണ്യ പ്രവർത്തനമായിരിക്കും.

ജന്മദിനം, വിവാഹം,വിവാഹ വാർഷികം, ചരമവാർഷികം തുടങ്ങി ദാനകർമ്മങ്ങൾ അനുഷ്ഠിക്കേണ്ട അവസരങ്ങളെന്തുമാകട്ടെ , അപ്പോഴൊക്കെ നിരാലംബരായ ഈ കാൻസർ രോഗികളെ കൂടി ഓർക്കുവാൻ കഴിയട്ടെ

നിങ്ങളുടെ സംഭാവന എത്ര ചെറുതാണെങ്കിലും ഏതെങ്കിലും ഒരു ജീവന് ഒരു നേരത്തേയ്ക്കെങ്കിലും അത് ആശ്വാസമേകട്ടെ

ഞങ്ങളുടെ ടീം

രാജേഷ് കെ.ആർ

പ്രസിഡന്റ്

റെജികുമാർ ആർ

സെക്രട്ടറി

കെ എസ് ജയലാൽ

മാർഗദ്വീപം

ഞങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ

  • റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം
  • 12345678
  • kanivurcc@gmail.com